Skip to Content

 About Us  

ഇന്നത്തെ കാലത്ത് ഏതൊരു ബിസിനസ്സിനും ഡിജിറ്റൽ പ്രസൻസ് കൂടിയേ കഴിയൂ. ഏറ്റവും വേഗത്തിൽ, താങ്ങാനാവുന്ന ബജറ്റിൽ, ബിസിനസ്സിന്റെ എല്ലാ  പ്രൊഡക്ടുകളും സർവീസുകളും കസ്റ്റമേഴ്സിലേക്ക് എത്തിക്കാവുന്ന മികച്ച മാർഗമാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.  

എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് ബൂട്ടീക്ക്?

പ്രാദേശികമായി ഏറ്റവും മികച്ച ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങൾ നൽകാനുള്ള കേന്ദ്രങ്ങളാണ് ഡിജിറ്റൽ മാർക്കറ്റിങ് ബൂട്ടീക്കുകൾ. ഡിജിറ്റൽ മാർക്കറ്റിംഗിൽ ഏറ്റവും മികച്ച പരിശീലനം ലഭിച്ചിട്ടുള്ള വനിതാസംരംഭകരാണ് ഓരോ ഡിജിറ്റൽ മാർക്കറ്റിങ് ബൂട്ടീക്കും നടത്തുന്നത്. നിങ്ങളുടെ ബിസിനസിനെ വളർത്താനുള്ള എല്ലാത്തരം ഡിജിറ്റൽ ക്രിയേറ്റിവ്, അഡ്വർടൈസിംഗ്, ഐ ടി സേവനങ്ങളും നിങ്ങളുടെ അരികിൽ തന്നെ ഒരു കുടക്കീഴിൽ ലഭ്യമാക്കിയിരിക്കുന്നു.

ഒരാൾക്കുതന്നെ ഡിജിറ്റൽ മാർക്കറ്റിങ്ങിലെ എല്ലാ സേവനങ്ങളും നല്കാനാവുമോ? 

സാധാരണയായി ബിസിനസുകൾ ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യുന്നത് അഞ്ച് രീതികളിൽ ആണ്

1. ബിസിനസ് ഓണർ സ്വയം ചെയ്യുന്നു

ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് പുറമെനിന്ന് നോക്കുമ്പോൾ ആർക്കും എളുപ്പം പ്രവേശിക്കാവുന്ന ഒരു മേഖല ആണ്. അത്യാവശ്യം ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എല്ലാം ഉപയോഗിക്കാൻ അറിയാവുന്ന ഒരാൾക്ക് മിനിമം കാര്യങ്ങൾ ചെയ്യാൻ പഠിക്കാനുള്ള താല്പര്യവും അതിനുള്ള സമയവും മതി. ഈ കാലത്തു ഒരുപാട് ചെറുകിട ബിസിനസുകാർ സ്വന്തമായി ഡിജിറ്റൽ മാർക്കറ്റിംഗ് വിജയകരമായി ചെയ്യുന്നുണ്ട്. സ്വയമോ സ്വന്തം കുടുംബത്തിലെ ആരെങ്കിലുമോ ഒക്കെ ഈ കാര്യത്തിൽ സഹായിക്കാനും ഉണ്ടാവാം

2. ജീവനക്കാർ ചെയ്യുന്നു

പലപ്പോഴും സ്വന്തമായി ബിസിനസിന് വേണ്ടി ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്തിരുന്ന ഉടമസ്ഥർക്ക് സമയക്കുറവു മൂലവും കൂടുതൽ സ്കിൽ ഉള്ള ആളുകൾ ഇത് ചെയ്താൽ ഫലപ്രാപ്തി വർധിക്കും എന്ന ധാരണ മൂലവും ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യാൻ വേണ്ടി ജീവനക്കാരെ നിയമിക്കാറുണ്ട്. ചില ബിസിനസുകളിൽ മറ്റു ജോലികൾ ചെയ്യുന്ന ചില ജീവനക്കാർക്ക് അവരുടെ സമയത്തിന്റെ ഒരു ഭാഗം ഡിജിറ്റൽ മാർക്കറ്റിംഗിനുവേണ്ടി ഉപയോഗിച്ച് കാണാറുണ്ട്. മറ്റു ചിലയിടങ്ങളിൽ ഡിജിറ്റൽ മാർക്കറ്റിംഗിന് വേണ്ടി ഡെഡിക്കേറ്റഡ് ആയി ഒരാളെ നിയമിക്കാറുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗിന് വേണ്ട അവശ്യ സ്കില്ലുകളായ ഡിസൈനിങ്, കോപ്പി/കണ്ടന്റ് എഴുതാൻ, അഡ്വർടൈസിംഗ് സ്കില്ലുകൾ, ഓർഗാനിക് പ്രൊമോഷണൽ സ്കില്ലുകൾ, ഐ ടി പരിജ്ഞാനം മുതലായവ എല്ലാം ഉള്ള വ്യക്തികൾ കുറവായതിനാൽ ഒന്നിലധികം ആളുകളെ ചേർത്ത് ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്പാർട്ടമെന്റ് തന്നെ ഉണ്ടാക്കുന്ന ബിസിനസുകളും  ഇന്ന് നിലവിലുണ്ട്.

3. ഫ്രീലാൻസേഴ്സ് ചെയ്യുന്നു

ഡിജിറ്റൽ മാർക്കറ്റിംഗ് ആർക്കും എളുപ്പം പ്രവേശിക്കാവുന്ന ഒരു സേവന മേഖല ആയതിനാൽ ഇന്ന് ധാരാളം ഫ്രീലാൻസേഴ്സ് ഈ മേഖലയിൽ ലഭ്യമാണ്. ഡിജിറ്റൽ മാർക്കറ്റിംഗിന് വേണ്ട എല്ലാ സ്കിൽസും ഒരാളിൽ തന്നെ ഉണ്ടാവണമെന്നില്ല എങ്കിലും പല ബിസിനസുകളും ഡിജിറ്റൽ മാർക്കറ്റിംഗിലെ പെയ്ഡ് അഡ്വർടൈസിംഗ്, എസ് ഇ ഓ മുതലായ കാര്യങ്ങളിൽ എക്സ്പർട്ടൈസ് ഉള്ള ഫ്രീലാൻസേഴ്സിനെ ഏൽപ്പിക്കാറുണ്ട്

4. ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികൾ ചെയ്യുന്നു

ഡിജിറ്റൽ മാർക്കറ്റിംഗിനു വേണ്ട വിവിധങ്ങളായ സ്കിൽസെറ്റുകൾ ഉള്ള ആളുകൾ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിൽ ഉണ്ടായിരിക്കും. ബിസിനസിനെ മനസിലാക്കുക, ബിസിനസിന്റെ വളർച്ചയ്ക്ക് സഹായകമാകുന്ന സ്ട്രാറ്റജീസ് രൂപപ്പെടുത്തുക, അതിനു വേണ്ടുന്ന ഐ ടി, ഡിജിറ്റൽ മാർക്കറ്റിങ്, ക്രിയേറ്റിവ് സേവനങ്ങൾ നൽകുക എന്നതിനൊക്കെ സാധിക്കുന്ന മാർക്കറ്റിംഗ് മേഖലയിലും ഐടി മേഖലയിലും ക്രിയേറ്റിവ്  മേഖലയിലും കഴിവ് തെളിയിച്ച ആളുകൾ ഒരു കുടക്കീഴിൽ ലഭ്യമാവും എന്നതാണ് ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയുടെ മേന്മ.

5. ഇതെല്ലാം കൂടിച്ചേർന്ന ഒരു ഹൈബ്രിഡ് / കൺസൾട്ടിങ് മോഡൽ

ഒരു ബിസിനസിൽ സ്വന്തമായി ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്പാർട്മെന്റ് ഉണ്ടായിരിക്കെ തന്നെ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയെ സ്ട്രാറ്റജിക് ആയുള്ള ഉപദേശങ്ങൾ നൽകാനും ഇൻ ഹൌസ് ടീമിന് ചെയ്യാൻ  സാധിക്കാത്ത കാര്യങ്ങൾ ചെയ്തു നൽകാനുമായി നിയമിക്കുന്ന രീതിയും നിലവിലുണ്ട്. ഒരു സ്ഥാപനത്തിന്റെ ഡിജിറ്റൽ പ്രസൻസിനെ ഏറ്റവും നൂതനമായ കാര്യങ്ങൾ ഉപയോഗിച്ച്  അപ്പ് റ്റു ഡേറ്റ് ആയി നിലനിർത്താൻ ഈ കൺസൾട്ടിങ് രീതി ഒട്ടനവധി ബിസിനസുകളെ സഹായിക്കുന്നുണ്ട്

എന്തുകൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ്  ബൂട്ടീക്ക്?

മുകളിൽ പറഞ്ഞ അഞ്ച് രീതികൾക്കും അതാതിന്റേതായ അഡ്വാന്റേജസും ഡിസ്അഡ്വാന്റേജസും ഉണ്ട്. സ്വന്തമായി ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്പാർട്ടമെന്റ് ഉണ്ടാക്കുക എന്നതും ആ ടീമിനെ നിലനിർത്തുക എന്നുള്ളതും അവർക്കു സാങ്കേതിക കാര്യങ്ങളിൽ അറിവ് അപ്ഡേറ്റ് ചെയ്യുക എന്നുള്ളതും  ഭാരിച്ച ചെലവും ശ്രദ്ധയും വേണ്ട കാര്യമാണ്.  ചെലവ് കുറഞ്ഞ ഫ്രീലാൻസർമാരെ  കിട്ടിയാൽ തന്നെയും ഡിജിറ്റൽ മാർക്കറ്റിംഗിലെ എല്ലാ കാര്യങ്ങളിലും അവർക്കു  എക്സലൻസ് ഉണ്ടാവണം എന്നുമില്ല. ഉദാഹരണത്തിന് അവർ ഒരു പക്ഷെ നല്ല അഡ്വർടൈസിംഗ് സ്കിൽ ഉള്ളവർ ആയിരിക്കാം, പക്ഷെ അവർ എഴുതുന്ന കണ്ടന്റുകളും ഡിസൈൻ ചെയ്യുന്ന പോസ്റ്ററുകളും മികച്ചതാവണം എന്നില്ല. മികച്ച ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയെ അധികം ചെലവില്ലാതെ കണ്ടെത്തിയാലും ഒരു ഇൻ ഹൌസ് ടീമിനെപ്പോലെ എപ്പോഴും അവർ അവൈലബിൾ ആവണമെന്നും ഇല്ല. കാരണം കൂടുതൽ കസ്റ്റമേഴ്സിനെ ഒരേ സമയം കൈകാര്യം ചെയ്താൽ മാത്രമേ അവരുടെ ബിസിനസിനും വളർച്ച ഉണ്ടാവൂ. അതുകൊണ്ടു ഓരോ കസ്റ്റമേഴ്സിനോടും ഇന്ററാക്ട് ചെയ്യാൻ  വേണ്ടി ഡെഡിക്കേറ് ചെയ്യുന്ന സമയം കുറവായിരിയ്ക്കാൻ സാധ്യത ഉണ്ട് താനും. നമ്മുടെ ബിസിനസ് ഉള്ള ലൊക്കാലിറ്റിയിൽ തന്നെ അങ്ങനെ മികച്ച ഒരു കമ്പനി ഉണ്ടായിരിക്കണം എന്നും ഇല്ല.

ഈ സാഹചര്യത്തിൽ ആണ് നമ്മുടെ തൊട്ടടുത്തുള്ള ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ബൂട്ടീക്കിന്റെ  പ്രസക്തി. ഓരോ ഡിജിറ്റൽ മാർക്കറ്റിങ് ബൂട്ടീക്കും അതിന്റെ ചുറ്റുവട്ടത്തുള്ള ബിസിനസുകൾക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. നിങ്ങൾക്ക് വേണ്ട എല്ലാ ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങളും അവിടെ ലഭ്യമാണ്.  ഡിജിറ്റൽ മാർക്കറ്റിംഗിൽ ഏറ്റവും മികച്ച പരിശീലനം ലഭിച്ചിട്ടുള്ള വനിതാസംരംഭകരാണ് ഓരോ ഡിജിറ്റൽ മാർക്കറ്റിങ് ബൂട്ടീക്കും നടത്തുന്നത്. 2010 ഡിസംബർ 23 മുതൽ ഡിജിറ്റൽ മാർക്കറ്റിങ്, ഐ ടി, ക്രീയേറ്റീവ് മേഖലകളിൽ അനുഭവ സമ്പത്തുള്ള ഇമ്പ്രസ്സ് ആഡ്സ് എന്ന കമ്പനി ആണ് ഓരോ ഡിജിറ്റൽ മാർക്കറ്റിങ് ബൂട്ടീക്കിനും കരുത്തു പകരുന്നത്.  ഈ രംഗത്തെ മുൻനിര കമ്പനികൾ ഒന്നായ ഇമ്പ്രസ് ആഡ്സിന്റെ സപ്പോർട് വനിതാ സംരംഭകരുടെ ട്രെയിനിങ്ങിനും  പിന്നീടുള്ള പ്രവർത്തനങ്ങൾക്കും ഉണ്ട്. ഇത് മറ്റുള്ള ചെറു സംരംഭങ്ങളിൽ നിന്നും ഒരു ഡിജിറ്റൽ മാർക്കറ്റിങ് ബുട്ടീക്കിനെ വ്യത്യസ്തവും വിജയപ്രദവും ആക്കുന്നു. നിങ്ങളുടെ ബിസിനസിന്റെ ഡിജിറ്റൽ പ്രസൻസിനു നിങ്ങൾക്ക് വിശ്വസിച്ചു സമീപിക്കാവുന്ന ഒരു കേന്ദ്രമാണ് നിങ്ങളുടെ സമീപത്തുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് ബൂട്ടീക്.


ഡിജിറ്റൽ മാർക്കറ്റിങ് ബൂട്ടീക് സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കുന്നു?

നമ്മുടെ സമൂഹത്തിൽ നല്ല കഴിവും വിദ്യാഭ്യാസവുമുള്ള ധാരാളം സ്ത്രീകൾ, നല്ലൊരു സംരംഭകർ ആകുവാൻ ആഗ്രഹിക്കുന്നവരായി ഉണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗിൽ നല്ല ട്രെയിനിങ്ങും സപ്പോർട്ടും ലഭിക്കുമെങ്കിൽ, ഈ രംഗത്ത് തിളങ്ങാൻ ഇതിൽ താല്പര്യമുള്ള വനിതാ സംരംഭകർക്ക് സാധിക്കും. സ്വന്തമായി അഭിമാനിക്കാവുന്ന ഒരു സംരംഭവും വരുമാനവും അതോടൊപ്പം ചുറ്റുവട്ടത്തുള്ള ബിസിനസുകളെ സഹായിക്കുന്നതിലൂടെ അവരിൽ ഓരോരുത്തർക്കും ഒരു ലോക്കൽ ഹീറോ ആവാനും ഉള്ള സാദ്ധ്യതകൾ ആണ് ഓരോ ഡിജിറ്റൽ മാർക്കറ്റിങ് ബൂട്ടീക്കും മുന്നോട്ടു വയ്ക്കുന്നത്. നിങ്ങളുടെ ബിസിനസിന്റെ ഡിജിറ്റൽ പ്രമോഷൻസ് നിങ്ങളുടെ തൊട്ടടുത്തുള്ള ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ബൂട്ടീക്കിനെ ഏൽപ്പിക്കുമ്പോൾ സ്ത്രീശാക്തീകരണത്തെ പിന്തുണക്കുക കൂടി ആണ് നിങ്ങൾ ചെയ്യുന്നത്.