Skip to Content

           ഇൻഫോഗ്രാഫിക്‌സ് 

ലളിതമായ വിഷ്വൽ സെൻസിലൂടെ ഡാറ്റ പ്രസന്റേഷൻ 

ഇൻഫോഗ്രാഫിക്സിലൂടെ നിങ്ങളുടെ കമ്പനിയുടെ എല്ലാ തരത്തിലുള്ള ഡാറ്റയും വിഷ്വലി മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിക്കും. നിങ്ങളുടെ പ്രോഡക്ടസ്, എർണിങ്സ്, പ്ലാനുകൾ എന്നിങ്ങനെ എല്ലാ തരത്തിലുള്ള വിവരങ്ങളെയും ഇൻഫോഗ്രാഫിക്സിലൂടെ ഓഡിയൻസിന് മുൻപിൽ ഇന്ററസ്റ്റിങ്ങായി അവതരിപ്പിക്കാം.
വിഷ്വൽ സെൻസിന് ഇൻഫോഗ്രാഫിക്സിൽ പ്രാധാന്യമേറെയാണ്. ആളുകൾക്ക് കേട്ടറിയുന്നതിനേക്കാൾ കാര്യങ്ങൾ കണ്ടറിയുന്നതിനോടാണ് കൂടുതൽ താല്പര്യം , അതുകൊണ്ടുതന്നെ വിഷ്വൽ കണ്ടെന്റ് വളരെയധികം ഫലപ്രദമായ ഒന്നാണ്. ഈ രീതിയിൽ ഇമേജുകളും വിഷ്വൽസും ഫീച്ചർ ചെയ്യുന്നതുകൊണ്ടാണ് ഫേസ്ബുക് ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റുഫോമുകൾക്ക് കൂടുതൽ പ്രേക്ഷകരെ ലഭിക്കുന്നത്.

 എന്തുകൊണ്ട് ഇൻഫോഗ്രാഫിക്‌സ് ഉപയോഗിക്കുന്നു ? 

ഇൻഫോഗ്രാഫിക്‌സ് നിങ്ങളുടെ കസ്റ്റമേഴ്സിന്റെ എക്സ്പീരിയൻസ് കൂടുതൽ ഇന്ററാക്ടിവ് ആക്കുന്നു 

ഇൻഫോഗ്രാഫിക്‌സ് നിങ്ങളും കസ്റ്റമേഴ്സും തമ്മിലുള്ള ആശയവിനിമയം കൂടുതൽ എൻഗേജിങ് ആക്കുന്ന ഒരു മെത്തേഡാണ്. ചുരുക്കത്തിലും നല്ല രീതിയിലും പ്രെസെന്റ് ചെയ്യുന്ന ഇൻഫർമേഷൻ കസ്റ്റമേഴ്സിനെ പിടിച്ചിരുത്തും, അത് നേരിട്ടാണെങ്കിലും ഓൺലൈൻ വഴിയാണെങ്കിലും.
നിങ്ങളുടെ കമ്പനി ഇൻഫൊർമേഷൻസ് ഇൻഫോഗ്രാഫിക്‌സ് രീതിയിലാണ് പുറത്തുവിടുന്നതെങ്കിൽ തീർച്ചയായും ഇന്റർനെറ്റ് ട്രാഫിക്കും നിങ്ങളുടെ ക്ലൈയന്റിന്റെ അറ്റെൻഷനും അതുവഴി വലിയ തരത്തിൽ വർധിപ്പിക്കാൻ സാധിക്കും. നിങ്ങൾ നിങ്ങളുടെ കമ്പനിയുടെ ബ്രാൻഡ് കോൺസെപ്റ്സ് , പ്രൊഡക്ഷൻ ഇൻസ്ട്രക്ഷൻസ് ബെനിഫിറ്റ്‌സ് എന്നിവ ഇൻഫോഗ്രാഫിക്‌സ് ഉപയോഗിച്ചുകൊണ്ട് അവതരിപ്പിക്കുകയാണെങ്കിൽ അത് നിങ്ങളുടെ കസ്റ്റമേഴ്സിന് നിങ്ങളെപ്പറ്റി കൂടുതൽ അറിയാനും എന്റെർറ്റൈൻ ആകാനുമുള്ള ഒരു നല്ല അവസരമൊരുക്കുന്നു. നിങ്ങളുടെ ഇൻഫർമേഷൻ കോംപ്ലെസൊ ദൈർഘ്യമേറിയതോ ആണെങ്കിൽ പ്രധാനപ്പെട്ടത് ഏതാണെന്നും കൂടുതൽ ശ്രദ്ധ വേണ്ടത് എവിടെയാണെന്നും ഇൻഫോഗ്രാഫിക്‌സ് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പമുണ്ട്.

നിങ്ങളുടെ ജീവനക്കാർക്ക് ബിസിനെസിനെപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ ഇൻഫോഗ്രാഫിക്‌സ് സഹായകരമാണ്

ബ്രാൻഡ് അറ്റ്രിബ്യുട്ടസ് മുതൽ പ്രൊഡക്ഷൻ പ്രൊസീജിയർസ്, വർക്ക് നോർമസ് എന്നിങ്ങനെ കമ്പനിയുടെ പല കാര്യങ്ങളും നിങ്ങളുടെ ജീവനക്കാർ അറിയേണ്ടതായുണ്ട്. സ്റ്റാഫിന് പേപ്പർവർക്ക് വിതരണം ചെയ്യുന്നതോ ദൈർഘ്യമേറിയ പ്രെസെന്റഷന്സ് നൽകുന്നതോ ഈ വിഷയത്തിൽ തീരെ ഫലപ്രദമല്ല, അതുകൊണ്ട് ഇൻഫോഗ്രാഫിക്‌സ് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ സ്റ്റാഫിന് അവർ അറിയേണ്ടതായ ഇൻഫർമേഷൻ എല്ലാം കമ്മ്യൂണിക്കേറ്റ് ചെയ്യൂ, അതുവഴി അവർ അത് മനസ്സിലാക്കിയെന്നും ഓർമയിൽപെടുത്തുമെന്നും ഉറപ്പിക്കാം. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടാവുകയാണെങ്കിൽ അവർക്കു ഇൻഫോഗ്രാഫിക്‌സ് വീണ്ടും റെഫർ ചെയ്യാവുന്നതുമാണ്. ഇൻഫോഗ്രാഫിക്‌സ് ജോലിസ്ഥലത്തും പ്ലേസ് ചെയ്യുന്നതുവഴി ജീവനക്കാർക്ക് അത് കണ്ടുകൊണ്ടും അവർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ ഓർമ്മിച്ചുകൊണ്ടും വർക്കിൽ ഏർപ്പെടാൻ സാധിക്കുന്നു, നല്ല രീതിയിലുള്ള ഉയർന്ന പ്രൊഡക്ടിവിറ്റിക്ക് വഴിയൊരുക്കുന്നു.